ഒരു കൊച്ച് പൂവായ് നീ എന്നുള്ളില്‍ വിരിഞ്ഞു...
നിന്‍ സ്നേഹം തേന്‍ ഇതളായി എന്നെ തഴുകി..
നിന്‍ പുഞ്ജിരി പൂമണം ആയി എന്നില്‍ നിറഞ്ഞു..
വണ്ടുക്കള്‍ മൂളി പറന്നു നിന്‍ തേന്‍ ഇതള്‍ലിനാല്‍..
കിളികള്‍ വട്ടമിട്ടു ചിലച്ചു നിന്‍ പൂ മന്നംമാല്‍..
എന്നാല്‍...
നീ എനിക്കായി തന്നു നിന്‍ സ്നേഹവും, പാല്‍ പുഞ്ചിരിയും..
എത്ര എന്നറിയില്ല, എന്തിനെന്നറിയില്ല ഒരുപാട്, ഒരുപാട്..
വാടീടില്ല നീ കൊയിന്ജീടില്ലോരിക്കലും..
ഒരുകൊച്ചു പൂവായി തിളങ്ങീടും എന്നുമെന്നുള്ളില്‍ നീ...
നിയമപരമായ മുന്നറിയിപ്പ് : ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രം ആണ്. ജീവിചിരിക്കുനവരോ, മരിച്ചവരോ ആയി ഇതിനു യാതൊരു ബന്ധവുമില്ലാ. മറിച്ചു തോനുനുന്ടെങ്കില്‍ തികച്ചും യധ്ര്ശ്ചികം.
ഈ കഥ നടക്കുനതു വളരെ വളരെ പണ്ടാണ്. ഈശ്വരന്‍ തന്റേ സൃഷ്ടികളില്‍ വെച്ച് ശ്രേഷ്ടമായ മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം അവനു താമസിക്കുവാന്‍ നല്ലൊരിടം നല്‍ക്കി. അവനു എല്ലാ സുഖ സൌക്കര്യങ്ങളും ലഭിച്ചു. എങ്കിലും അവന്‍ ദുഖിതന്‍ ആയിരുന്നു. ഒരു ദിവസം അവന്‍ ദുഖിച്ചിരിക്കുനത് കണ്ടു ഈശ്വരന്‍ അവനെ സമീപിച്ചു.
ഈശ്വരന്‍ : എന്താണ് താങ്കള്‍ ദുഖിതനയിരിക്കുനത്, എന്തെങ്കിലും പ്രശ്നം.
മനുഷ്യന്‍ : ഓ ഒന്നുമില്ല.
ഈശ്വരന്‍ : മടിക്കാതെ ക്കാര്യം പറയു.
മനുഷ്യന്‍ : എന്ത് പറയാനാ.. എനിക്കിവിടെ യാതൊരു കൂട്ടുമില്ല. ഇന്നലെ ഞാനൊരു കുരങ്ങിനോട് സംസാരിക്കാം എന്ന് കരുതിയപ്പോള്‍ അത് എന്നെ ചിരിച്ചു കാട്ടി മരത്തില്‍ ചാടികയറി. മറ്റൊരു പട്ടിയോട് സംസാരിക്കാം എന്ന് കരുതിയപ്പോള്‍ എന്നെ കുരച്ച് കാട്ടി അത് അതിന്റെ പാട്ടിനു പോയി. പിന്നെ കണ്ട മരത്തിനോട് സംസാരിക്കാം എന്ന് വെച്ചാല്‍ അതിനൊട്ടു ചെവിയും ക്കെല്കില്ല. ഞാന്‍ എന്ത് ചെയും.
മനുഷ്യന്‍ പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു ഈശ്വരനും തോന്നി.
ഈശ്വരന്‍ : നിന്റെ വിഷമം എനിക്ക് മനസിലായി. നീ വിഷമിക്കണ്ട. ഞാന്‍ നിന്നില്‍ നിന്ന് തന്നെ നിനക്കൊരു ഇണയെ നല്‍ക്കാം. അവള്‍ നിന്റെ എല്ലാ ദുഖങ്ങളിലും, സന്തോഷത്തിലും നിനക്ക് താങ്ങും തണലുമാവും.
ഇതു പറഞ്ഞു ഈശ്വരന്‍ മനുഷ്യനെ ഉറക്കികിടത്തി. എന്നിട്ട് അവന്റെ വാരിയെല്ല് ഊരിയെദുതു. അതിനു ശേഷം ഈശ്വരന്‍ തന്റെ സഹായിയോടു പറഞ്ഞു.
ഈശ്വരന്‍: ഞാന്‍ അല്‍പ്പം വിശ്രമിച്ചിട്ട് വരാം. നീയിതു സൂക്ഷിച്ചു കൊള്ളൂ. സൂക്ഷിക്കണം എന്റെ അടുത്ത സൃഷ്ടിയുടെ എല്ലാ ഗുണഗണങ്ങളും, നന്മയും ഇതിലാണ്.
ഇതെല്ലാം ഒരാള്‍ ഒളിഞ്ഞിരുന്നു കാനുനുണ്ടായിരുന്നു. നമ്മുടെ സാത്താന്‍. ഇതു തന്നെ പറ്റിയ സന്ദര്‍ഭം എന്ന് പുള്ളി കരുതി. സാത്താന്‍ സഹായിയുടെ കൈയില്‍ നിന്ന് വാരിയെല്ല് തട്ടി പ്പറിച്ചു ഓടി. സഹായിയും പുറകെ ഓടി. സഹായി സാത്താന്റെ വാലില്‍ പിടിച്ചൊരു വലി. ഠിം. വലുപോട്ടി സഹായി നിലത്തു.എയുനീച്ച് നോക്കുമ്പോള്‍ സാത്താന്‍ എങ്ങോ മറഞ്ഞിരുന്നു. വാല് മാത്രം സഹായിയുടെ കൈയില്‍.
സഹായി ആകെ ഭയന്ന് വിറച്ചു. ഇനിയെന്തു ചെയും. ഈശ്വരന്‍ ഇപ്പൊള്‍ വിശ്രമം കയിഞ്ഞു വെരും. ഇതിനു എനിക്ക് ശിക്ഷ ലഭിക്കും എന്നുറപ്പാണ്. സഹായി മനസ്സില്‍ കരുതി.
സഹായി എന്നാല്‍ ആള് 'തരികിട' ആയിരുന്നു. സഹായി സാത്താന്റെ വാല് വാരിയെല്ലുപോലെ ആക്കി വെച്ചു. വിശ്രമം കയിഞ്ഞു ഈശ്വരന്‍ വന്നു തന്റേ പുതിയ സൃഷ്ടിയെ സൃഷ്ടിച്ചു. എനിട്ട് മനുഷ്യറെ അരികില്ചെന്നു പറഞ്ഞു.
ഈശ്വരന്‍ : ഇതാണ് ഞാന്‍ പറഞ്ഞ നിന്റെ യിണ. ഇതിനെ ഞാന്‍ നിന്നില്‍ നിന്ന് തന്നെയാണ് സൃഷ്ടിച്ചത്. ഇവള്‍ എന്നും നിനക്കൊരു ആശ്രയവും തണലുമാവും. നിന്നില്‍ നിന്ന് തന്നെ സൃഷ്ടിച്ചതുകൊണ്ട് ഇവള്‍ എന്നും നിന്നോട് സ്നേഹം ഉള്ളവളാകും.
പക്ഷേ എല്ലാം ആകെ തിരിഞ്ഞു മറിഞ്ഞു. അന്നുമുതല്‍ ആ സൃഷ്ടി മനുഷ്യനൊരു തീരാ തലവേദനയായി മാറി. ആ സൃഷ്ടിക്കാരണം ഈശ്വരന്‍ മനുഷ്യനെ സ്വര്‍ഗത്തില്‍ നിന്ന് ഓടിച്ചു. ഭൂമിയില്‍ വന്നപ്പോള്‍ അവിടെയും യാതൊരു സ്വസ്ഥതയുമില്ല. അവന്നെയും കൊണ്ടേ പോകൂ എന്ന് പറഞ്ഞു എപ്പോയും പിന്തുടര്നുകൊണ്ടിരിക്കുന്നു.
എന്ത് ചെയാനാ ഇതൊന്നും അവരുടെ തെറ്റല്ല. എല്ലാം സംഭവിച്ചു പോയി. ഇനിയെല്ലാം ക്ഷെമിക്കുക, സഹിക്കുക, സഹകരിക്കുക!!
ശുഭം..